Ekkaalathilum kristhu maarukilla

Malayalam Hymn

Ekkaalathilum kristhu maarukilla

Ekkaalathilum kristhu maarukilla lyrics · Malayalam Christian Song · Video

The Hymnal
Key of G
0 plays
WhatsApp

Lyrics

എക്കാലത്തിലും ക്രിസ്തു മാറുകില്ല എക്കാരണത്താലും എന്നെ കൈവിടില്ല 1 ആരെ ഞാൻ വിശ്വസിക്കുന്നുവെന്ന്- അറിയുന്നവനെന്നന്ത്യം വരെ എന്നുപനിധിയെ സൂക്ഷിച്ചിടുവാൻ തന്നുടെ കരങ്ങൾ കഴിവുള്ളതാം;- 2 ഇന്നലേമിന്നുമെന്നേക്കുമവൻ അനന്യൻ തൻ കൃപ തീരുകില്ല മന്നിൽ വന്നവൻ വിണ്ണിലുളളവൻ വന്നിടുമിനിയും മന്നവനായ്;- 3 നിത്യവും കാത്തിടാമെന്ന നല്ല വാഗ്ദത്തം തന്ന സർവ്വേശ്വരനാം അത്യുന്നതന്റെ മറവിൽ വസിക്കും ഭക്തജനങ്ങൾ ഭാഗ്യമുളേളാർ;- 4 കളങ്കമെന്നിയെ ഞാനൊരിക്കൽ പളുങ്കുനദിയിൻ കരെയിരുന്നു പാടിസ്തുതിക്കും പരമനാമം കോടി കോടി യുഗങ്ങളെല്ലാം;-

Related Songs