Aaradhikkum njaanente yeshuvine

Malayalam Hymn

Aaradhikkum njaanente yeshuvine

Aaradhikkum njaanente yeshuvine lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആരാധിക്കും ഞാനെന്റെ യേശുവിനെ ആയുസ്സിന്നത്യം വരെ നന്ദിയാലെന്നെന്നും പാടീടും ഞാൻ വല്ലഭൻ തന്നുപകാരങ്ങളെ സ്തുതിയും സ്തോത്രം മഹത്വമെല്ലാം അറുക്കപ്പെട്ട കുഞ്ഞാടിന് (2) 2 സ്നേഹിതരേവരും മാറിപ്പോയിടുമ്പോൾ പ്രിയരെല്ലാവരും തള്ളീടുമ്പോൾ (2) മാറ്റമില്ലാത്ത സ്നെഹിതനെ നിൻ തിരുമാർവ്വിൽ ഞാൻ ചാരുന്നിതാ (2) 3 ഇന്നെന്ന ഭാരത്താൽ ഞരങ്ങിടുമ്പോൾ പാരം നിരാശയിൽ നീറിടുമ്പോൾ (2) കാക്കയാൽ ഭക്തനെ പോറ്റിയ നാഥനെ നിൻ തിരു മുൻപിൽ ഞാൻ കുമ്പിടുന്നു (2) 4 ഈ ലോക യാത്ര തീർന്നിടും വേളയിൽ പ്രിയന്റെ സന്നിധേ ചേന്നീടുമേ (2) കണ്ണീരില്ലാത്ത വാഗ്ദത്ത നാട്ടിൽ ദൂതരോടൊത്ത് ഞാൻ ആരാധിക്കും (2)

Related Songs