Malayalam Hymn
Aaradhikkam en yeshuvine arppikkam
Aaradhikkam en yeshuvine arppikkam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആരാധിക്കാം എൻ യേശുവിനെ
അർപ്പിക്കാം സ്തോത്രഗാനങ്ങൾ
എൻ യേശു എന്നെന്നും സ്തുതിക്കു യോഗ്യൻ
ആരാധിച്ചിടുക നാം
കോറസ്സ്;
ആരാധിക്കാം യഹോവയെ
നമ്മെ നിർമ്മിച്ചവനെ;. (2)
വിശുദ്ധ കൈകൾ ഉയർത്തി
ആരാധിച്ചിടുക നാം (2)
1 ദാനിയേലിൻ പ്രാർത്ഥന പോലെ
നേരെ യെരൂശലേം കിളിവാതിൽ തുറന്ന്
ഇരു കൈകൾ ഉയർത്തി നിന്ന്
അങ്ങയെ ആരാധിക്കുന്നേ
ഏലിയാവിൻ പ്രാർത്ഥന പോലെ
കർമേലിൽ തീ ഇറങ്ങിയതുപോൽ
വിശ്വാസത്തോടെ ആരാധിച്ചിടിൽ
സ്വർഗീയഗ്നി ഇറങ്ങിടുമേ
(ആരാധിക്കാം....)
2 ഹന്നയുടെ പ്രാർത്ഥന പോലെ
ഹൃദയത്തെ യാഹിൽ പകരൂ
സ്വർഗ്ഗീയ കിളിവാതിൽ തുറന്ന്
ഉത്തരമരുന്നോനെ
മുൾപടർപ്പിൽ ഇറങ്ങിയ അഗ്നി
അന്ധകാര ബദ്ധനങ്ങളെ തകർത്തു
രോഗികൾക്ക് വിടുതൽ അയച്ചു;
അത്ഭുതം പ്രവൃത്തിക്കുന്നോനെ;- ആരാധിക്കാം...
യേബ്ബസിൻ പ്രാർത്ഥനക്ക് മറുപടിപോൽ
എന്റെ അതിരിനെ വിസ്ഥാരമാക്കി
എന്റെ പ്രാർത്ഥനക്കും യാചനക്കും
ഉത്തരം അരുളീടേണമേ(2);- ആരാധിക്കാം...