Malayalam Hymn
Manushyarilashrayam ihaloka jeevithe
Manushyarilashrayam ihaloka jeevithe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മനുഷ്യരിലാശ്രയം ഇഹലോക ജീവിതെ
ത്രിണമോടു സമമായി മാറീടുകിൽ
ശുഭമാകും സ്വർഗ്ഗീയ വാസം
എന്നേശുവിൽ ആശ്രയം വച്ചീടുകിൽ
അലതെല്ലും ആഴിയിൽ
നിലയില്ലാതുഴലുകയിൽ
വരുമേശു നിൻ ചാരെ ബലമേകിടാൻ
നിൻ ബലഹീനതകൾ മായ്ച്ചീടുവാൻ
തുണയില്ലാ മരുവിൽ നീ
ഏകാനെന്നാകുകിൽ
വരുമേശു നിൻ ചാരെ തണലാകുവാൻ
നിൻ നയനങ്ങളിൻ നീരൊപ്പീടുവാൻ
വ്യാധിയാൽ ദീനനായ്
വ്യസനിതനാകുകിൽ
വരുമേശു നിൻ ചാരെ സുഖമേകുവാൻ
നിൻ മനധാരിനാശ്വാസമായീടുവാൻ