Malayalam Hymn
Sthuthi chey maname nithyavum
Sthuthi chey maname nithyavum lyrics · Malayalam Christian Song · Video
The HymnalKey of G#
0 plays
Lyrics
1 സ്തുതി ചെയ് മനമേ നിത്യവും നിൻ ജീവനാഥനേശുവേ
ഇതുപോൽ സ്വജീവൻ തന്നൊരാത്മ സ്നേഹിതൻ വേറാരിനി?
2 മരണാധികാരിയായിരുന്ന ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കി മൃത്യു ഭീതി തീർത്ത നാഥനെ
3 ബഹുമാന്യനാമാചാര്യനായി വാനിലവൻ വാഴ്കയാൽ
ബലഹീനതയിൽ കൈവിടാതെ ചേർത്തുകൊള്ളുമാകയാൽ
4 ദിനവും മനമേ തൽസമയം വൻ കൃപകൾ പ്രാപിപ്പാൻ
അതിധൈര്യമായ് കൃപാസനത്തിന്നന്തികത്തിൽ ചെന്നു നീ
5 ബഹുദൂതരുച്ച നാദമോടെ വാഴ്ത്തിടുന്ന നാഥനെ
ബലവും ധനവും ജ്ഞാനമെല്ലാം സ്വീകരിപ്പാൻ യോഗ്യനെ