Malayalam Hymn
Sthuthi sthuthi en maname
Sthuthi sthuthi en maname lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനെ നാഥൻ
നാൾതോറും ചെയ്ത നന്മകളോർത്ത്
പാടുക നീ എന്നും മനമെ (2)
1 അമ്മയെപ്പോലെ താതൻ
താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാൻ
തന്റെ മാർവ്വിൽ ദിനം ദിനമായി (2);- സ്തുതി...
2 കഷ്ടങ്ങൾ ഏറിടിലും
എനിക്കേറ്റമടുത്ത തുണയായ്
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കിയല്ലോ (2);- സ്തുതി...
3 ഭാരത്താൽ വലഞ്ഞീടിലും
തീരാരോഗത്താൽ അലഞ്ഞീടിലും
പിളർന്നീടുമോരടിപ്പിണരാൽ
തന്നിടുന്നീ രോഗ സൗഖ്യം (2);- സ്തുതി...
4 സിംഹങ്ങൾ അണലിമേലും
ബാലസിംഹങ്ങൾ പെരുമ്പാമ്പുകൾ
ചവിട്ടി തല മെതിച്ചിടുന്നു
അവയിൽ നീ ജയം നേടിടും (2);- സ്തുതി...
5 സഹായ ശൈലമവൻ
സങ്കേതവും കോട്ടയും താൻ
നടുങ്ങീടുകില്ലായതിനാൽ
തൻ കരുണ ബഹുലമഹോ (2);- സ്തുതി...