Malayalam Hymn
Kadesh maruvine nadukkum
Kadesh maruvine nadukkum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കാദേശ് മരുവിനെ നടുക്കും
യാഹിന്റെ ഭയങ്കര ശബ്ദം
മാൻപേടയ്ക്കും വിടുതൽ നൽകും
യഹോവയിൻ അത്‍ഭുത ശബ്ദം
സ്വർഗ്ഗ താതൻ കരങ്ങൾ നീട്ടി
ഇന്നു നിന്നെ വിളിക്കുന്നു
ഇന്നു നീ ഒരിക്കൽ കൂടി
ആ ശബ്ദം കേട്ടീടുമോ
ലെബനോന്റെ ദേവദാരുവും
തകർന്നീടും ആ മഹൽ ശബ്ദത്താൽ
പെരുവെള്ളത്തിന്മീതെ മുഴങ്ങിടും
ആ ശബ്ദം നീ ഇന്നു കേൾക്കുമോ;- കദേശ്..
അഗ്നിജ്വാലയെ ചിന്നിക്കും ആ ശബ്ദം
വനങ്ങളെയും തോലുരിച്ചീടുന്നു
സീയോനിൻ മാമല മുകളിലെ
ആ ശബ്ദം നീ ഇന്നു കേൾക്കുമോ;- കദേശ്...