Yeshuve nin maha snehathe oorkumpol

Malayalam Hymn

Yeshuve nin maha snehathe oorkumpol

Yeshuve nin maha snehathe oorkumpol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശുവേ നിൻ മഹാ സ്നേഹത്തെ ഓർക്കുമ്പോൾ നന്ദിയാൽ എന്നുള്ളം നിറഞ്ഞീടുന്നേ ഹേതു ഇല്ലേ പ്രിയ നീയെന്നെ സ്നേഹിപ്പാൻ ഏകുന്നെന്നെ നിനക്കായ് ധ്യാനിക്കുമേ നിൻ സ്നേഹത്തെ എൻ നാവിനാൽ നിൻ സ്തുതി പാടുമേ 2 ആഴിയിൽ ഓളം പോൽ നിന്ദകൾ വന്നാലും അലകൾ പോൽ കൃപയും തുടർന്നിടുമേ ജീവിത നൗകയിൽ നീ കൂടെ ഉള്ളതാൽ ഖേദം എനിക്കില്ലല്ലോ(2);- ധ്യാനിക്കുമേ... 3 എൻ ഹൃദി വ്യാകുലത്താൽ ക്ഷീണിച്ചിടുമ്പോൾ എൻ ദേഹം രോഗത്താൽ തളർന്നിടുമ്പോൾ വിശ്വാസ നായകൻ യേശുവേ നോക്കി ഞാൻ ഈ പോരിൽ ജയിച്ചിടുമേ(2);- ധ്യാനിക്കുമേ... 4 ദേശങ്ങൾ ജാതികൾ ഭിന്നിച്ചകലുമ്പോൾ തേജസ്സിന്റെ നിത്യ സുവിശേഷത്താൽ ഏക ശരീരമായ് നമ്മെയും ചേർത്തത് ഹാ എന്തൊരത്ഭുതമേ(2);- ധ്യാനിക്കുമേ... 5 എൻ ബലം യാഹിൽ നിക്ഷേപിച്ചിരിക്കയാൽ അവൻ എൻ മഹാ പ്രതിഫലമാകുന്നു ബലത്തിനുമേൽ ബലം പ്രാപിച്ചു കൊണ്ടു ഞാൻ സീയോനിൽ ചേർന്നിടുമേ(2);- ധ്യാനിക്കുമേ...

Related Songs