Sthuthikalkku yogyan ente yeshu maathram

Malayalam Hymn

Sthuthikalkku yogyan ente yeshu maathram

Sthuthikalkku yogyan ente yeshu maathram lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്തുതികൾക്കു യോഗ്യൻ എന്റെ യേശുമാത്രം പുകഴ്ചയ്ക്ക് യോഗ്യൻ എന്റെ യേശുമാത്രം ആരാധിക്കാൻ യോഗ്യൻ എന്റെ യേശുമാത്രം ആരിലും ഉന്നതൻ യേശുമാത്രം എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും എൻ യേശുമാത്രം എന്നുമെന്നും കർത്താവെന്ന് 2 ചതഞ്ഞ ഓടയെ ഓടിക്കാത്തവൻ പുകയുന്ന തിരിയെ കെടുക്കാത്തവൻ ന്യായവിധി ജയത്തോടെ നടത്തുന്നവൻ ജാതികൾ പ്രത്യാശ വെക്കുന്ന നാമം;- എല്ലാ... 3 എളിയജനത്തിനൊരു ദുർഗമാണവൻ ദരിദ്രന് കഷ്ടത്തിൽ കോട്ടയാണവൻ കൊടുംകാറ്റിൽ ശരണസ്ഥാനമാണവൻ വേനലിൽ നല്ലൊരു തണലാണവൻ;- എല്ലാ... 4 തളർന്ന കൈകളെ ബലപ്പെടുത്തുന്നോൻ കുഴഞ്ഞ കാലുകളെ ഉറപ്പിക്കുന്നോൻ മനോഭീതിയുള്ളവർക്കു ധൈര്യമാണവൻ ഭയപ്പെടേണ്ട നമ്മുടെ ദൈവം കൂടെയുണ്ട്;- എല്ലാ...

Related Songs