Ariyunnavan yeshu maathram

Malayalam Hymn

Ariyunnavan yeshu maathram

Ariyunnavan yeshu maathram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അറിയുന്നവൻ യേശു മാത്രം നൽകുന്നവൻ യേശുവല്ലോ ആലോചനയിൽ വീരനാം പ്രവർത്തികളിൽ ഉന്നതൻ സ്തോത്രഗീതം പാടും എൻ യേശുവിനായ് നല്ലിടയൻ യേശു മാത്രം പാതയിലും പ്രകാശമാകും നീതിയിൻ സൂര്യനാം അത്ഭുത മന്തിയായവൻ സ്തോത്രഗീതം പാടും എൻ യേശുവിനായ് രോഗിക്കു നല്ല വൈദ്യനായ് പാപിക്കു പൂർണ്ണ രക്ഷയായ് സ്വർഗ്ഗം ത്യജിച്ചു ഭൂമിയിൽ എനിക്കായ് വന്നു പിറന്നതാൽ സ്തോത്രഗീതം പാടും എൻ യേശുവിനായ് കാൽവറിയിൽ എൻ പേർക്കായ് മൂന്നാണിയിൽ തകർക്കപ്പെട്ടു എൻ പാപത്തിൻ കടം നീക്കിയേ സ്വർഗ്ഗത്തിൻ സുതനായ് തീർത്തതാൽ സ്തോത്രഗീതം പാടും എൻ യേശുവിനായ്

Related Songs