Enne snehippaan enne karuthaan

Malayalam Hymn

Enne snehippaan enne karuthaan

Enne snehippaan enne karuthaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ സ്നേഹിപ്പാൻ എന്നെ കരുതാൻ നീയല്ലാതാരുമി ഭൂവിലിന്നെനിക്കായ് യേശുനാഥാ ‌ എൻ ജീവനാഥാ 1 സ്വന്തമാക്കീടുവാൻ ഉയിർ തന്നു സ്നേഹിച്ചോൻ ഉയരത്തിൽ വാഴുന്നു ഇന്നും എനിക്കായ് ഇത്ര നൽ നാമം ശ്രേഷ്ടമാം നാമം ഉയിർ ഉള്ള നാളെല്ലാം വാഴ്ത്തിപ്പാടുമേ;- 2 ഞാൻ അവനുള്ളതാം അവൻ എന്നുദ്ധാരകൻ പിരിയുകില്ലൊരുനാളും ഈ നൽ ബന്ധം സ്നേഹത്തിൻ ഉറവായി മാറാത്ത സഖിയായി എന്നേശു അല്ലാതെ വേരാരുള്ളു ;- 3 പെറ്റമ്മ മറന്നാലും ഉറ്റവർ അകന്നാലും കൈവിടുകിലെന്നെ സ്വർഗതാതൻ മറക്കയില്ലവൻ മാറുകയില്ലവൻ അന്ത്യത്തോളമെന്നെ വഴി നടത്തും;-

Related Songs