Enthu kandu ithra snehippaan

Malayalam Hymn

Enthu kandu ithra snehippaan

Enthu kandu ithra snehippaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാൽ യേശുവേ(2) 1 പാപിയായ് ഇരുന്നൊരു കാലത്തും അഭക്തനായൊരു നാളിലും(2) ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും നീ എന്നെ സ്നേഹിച്ചല്ലോ(2);- എന്തു കണ്ടു... 2 രക്ഷയിൻ പദവിയാൽ വീണ്ടെന്നെ ആത്മാവിൻ ദാനത്തെ നൽകി നീ(2) തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ സ്വാതന്ത്ര്യം ഏകിയതാൽ(2);- എന്തു കണ്ടു... 3 ദൈവീക തേജസ്സാൽ നിറച്ചെന്നെ തൻ മണവാട്ടിയായി മാറ്റി നീ(2) സത്യത്തിൻ ആത്മാവാൽ പൂർണ്ണമനസ്സിനാൽ അങ്ങയെ ആരാധിക്കും(2);- എന്തു കണ്ടു... 4 സ്വർഗ്ഗീയ നാട് അവകാശമായി നിത്യമാം വീടെനിക്കൊരുക്കി നീ(2) എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും ഭാഗ്യ നാൾ ഓർത്തിടുമ്പോൾ(2);- എന്തു കണ്ടു...

Related Songs