Ithra maathram enne snehippaan

Malayalam Hymn

Ithra maathram enne snehippaan

Ithra maathram enne snehippaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുമാത്രം എന്നേശുവേ ഇത്ര നൽ കൃപയ്ക്കു പാത്രനാക്കി തീർത്തു പുത്രത്വം നൽകി നീ ചേർത്തുവല്ലോ 2 വഴി തെറ്റി അലഞ്ഞ അജമായിരുന്നെന്നെ തേടി വന്നണച്ച സ്നേഹമാശ്ചര്യം തോളിലേറ്റിച്ചുമന്നു വിടുവിച്ചതോർക്കുമ്പോൾ നന്ദിയാൽ എൻ കൺകൾ നിറഞ്ഞിടുന്നേ 3 എൻ സ്വന്തകാതുകളിൽ കേട്ടതൊക്കെ ഓർത്താൽ നീയല്ലാതില്ലല്ലോ വേറൊരു ദൈവം നിൻ നാമം എന്നിലും വിളിക്കപ്പെട്ടുവല്ലോ മഹത്വത്തിൽ നിന്നോടൊത്തു ഞാനുമിരിപ്പാൻ 4 വ്യാജത്തെ നോക്കാതെ കൺകളെ തിരിച്ച് സത്യത്തിൻ പാതയിൽ ജീവിപ്പിക്കണേ വിശുദ്ധി എൻ അലങ്കാരം നിന്നിഷ്ടമാകയാൽ ആനന്ദമാക്കണേ നിൻ കൺകൾക്കെന്നെയും 5 മനം നൊന്തു കേണിടും നേരം നീ എന്നെയും മാതൃതുല്യം മാർവ്വതിൽ അണയ്ക്കുന്നോനേ ഇടങ്കയ്യിൽ എനിക്കു നീ വിശ്രാമം നൽകിടും വലങ്കൈയ്യാൽ എന്നെ നീ ആശ്ളേഷിച്ചിടും 6 താതൻ തൻ പുത്രനെ ആദരിക്കുന്നതുപോൽ നിൻ സേവകരെ നീ ആദരിക്കുമ്പോൾ ആ ദിനം വിശ്വസ്തനായ് തിരുമുമ്പിൽ നിൽക്കുവാൻ നിൻ ദിവ്യ കൃപയിൽ കാക്കണേ നാഥാ

Related Songs