Malayalam Hymn
Neeyallo njangalkkulla divya
Neeyallo njangalkkulla divya lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേ
2 നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും;-
3 കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ്
കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ;-
4 അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ
ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ;-
5 ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്ന
മാത്രയിൽ ജയം തന്നു കാത്തു സൂക്ഷിച്ചീടുന്ന;-
6 ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ്
ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചീടുന്ന;-
7 ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ;-
8 നിത്യ ജീവമൊഴികൾ നിന്നിലുണ്ടു പരനെ
നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും;-