Malayalam Hymn
He rakshayaam divya snehakadale
He rakshayaam divya snehakadale lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഹേ രക്ഷയാം ദിവ്യ സ്നേഹക്കടലേ
ക്രിസ്തേശു നൽകും കരുണപൂരമേ
സൗജന്യമായ് ലോകത്തെ വീണ്ടവനെ
പ്രവാഹമെൻന്മേൽ (നിൻ), ഒഴുകീടണമേ...
എൻ പാപം അനേകം കറ അധികം
ഞാൻ വീഴ് ത്തിടും കണ്ണീർ കൈപേറിയതാം
വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
പ്രവാഹമെൻന്മേൽ (നിൻ), ഒഴുകീടണമേ...
എൻ പാപ വികാരങ്ങൾ കോപവുമേ
എൻ ദേഹിയേ ബന്ധനം ചെയ്തിടുന്നെ
നിൻ ഓളത്തിൽ ഞാൻ വിടുതൽ കാണുന്നേ
പ്രവാഹമെൻന്മേൽ (നിൻ), ഒഴുകീടുകെൻ മേൽ...
പരീക്ഷകളും ഭയവും ഹേതുവാൽ
എൻ ജീവിതം ഖേദവും ശൂന്യവുമായ്
പ്രത്യാശയെനിക്കുണ്ട് നല്ലതിനായ്
പ്രവാഹമെൻന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ...
കൃപാകടലേ നിന്റെ തീരത്തു ഞാൻ
അനേക നാൾ ആകാംക്ഷയോടെ നിന്നേൻ!
മടങ്ങിടുകില്ലിവിടുന്നിനി ഞാൻ
പ്രവാഹമെൻന്മേൽ (നിൻ) ഒഴുകാതിരുന്നാൽ...
അടിച്ചിടുന്നോളം, ഇതെ തൊടുന്നേൻ,
രക്ഷാകരവല്ലഭ, ശബ് ദമതാ
ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ്
പ്രവാഹമെൻന്മേൽ (നിൻ), ഒഴുകീടുന്നിതാ...
ഹല്ലെലൂയ്യാ! എന്റെ ശിഷ്ടായുസ്സെല്ലാം
സന്തോഷമായ് സ്തോത്രമുയർത്തിടും ഞാൻ
തൻ ചങ്കു തുറന്നൊഴുക്കി രുധിരം
നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ
My faith’s growing bolder, delivered I’ll be;