Jayam jayam yeshuvinnu divya rakshakan

Malayalam Hymn

Jayam jayam yeshuvinnu divya rakshakan

Jayam jayam yeshuvinnu divya rakshakan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ ഇതാ! ചാവിൻ കല്ലറയിൽനിന്നു ഉയിർത്തു ഹല്ലേലുയ്യാ! ജയം ജയം ഹല്ലേലുയ്യാ വാഴ്ക ജീവനായക! ജയം ജയം ഹല്ലേലുയ്യാ വാഴ് ജീവദായക! 2 ചത്ത കർമ്മങ്ങളിൽ നിന്നു യേശു നമ്മെ രക്ഷിച്ചു നമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചു 3 മൃത്യുവിൻ ഭയങ്കരങ്ങൾ നീങ്ങി തൻ ഉയിർപ്പിനാൽ നിത്യജീവന്റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽ 4 മണ്മയമാം ഈ ശരീരം ആത്മമയമാകുവാൻ കാഹളം ധ്വനിക്കുന്നേരം കൽപ്പിച്ചിടും രക്ഷകൻ 5 നെടുവീർപ്പും കണ്ണുനീരും ദുഃഖവും വിലാപവും നൊടിനേരംകൊണ്ടുതീരും പിന്നെയില്ലോർ ശാപവും 6 ജീവനുളള രക്ഷിതാവിൻ കൂടെ നാമും ജീവിക്കും എന്നെന്നേക്കും തൻപിതാവിൻ രാജ്യത്തിൽ ആനന്ദിക്കും

Related Songs