Divya thejassinay vilikkappettore

Malayalam Hymn

Divya thejassinay vilikkappettore

Divya thejassinay vilikkappettore lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ ദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക 1 ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ സത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ വിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാം വിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം;- 2 ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും സ്നേഹിതരും നിന്നെ കൈവെടിയും നേരത്തും അവൻ നിനക്കു മാതൃകാ പുരുഷനാകയാൽ താൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക;- 3 നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽ അധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടും ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽ ദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ;- 4 നീതികെട്ടോർ നീതികേടിൽ വർത്തിച്ചീടുമ്പോൾ ദോഷവഴിയിൽ ജനങ്ങളേറ്റം വിരഞ്ഞോടിടുമ്പോൾ നീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെ വിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ;- 5 വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻ ആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുക ലോകത്തെ ജയിച്ച ജയവീരൻ യേശുവിൻ വൻകൃപയാൽ നീയും ലോകത്തെ ജയിക്കുക;-

Related Songs