Malayalam Hymn
En rakshayaam yahova
En rakshayaam yahova lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എൻ രക്ഷയാം യഹോവ
എൻ ആശ്രയം നീ മാത്രമേ(2)
കരയുന്ന കാക്ക കുഞ്ഞിനേയും
പോറ്റി പുലർത്തുന്ന നാഥനേ(2)
നീ മതിയെനിക്ക് നീ മതിയെനിക്ക്
എന്നാളും എൻ ദൈവമേ (2)
കൂരിരുൾ താഴ്‌വര മദ്ധ്യേയും
ഏകനായ് ഞാൻ നടന്നിടുമ്പോൾ
എൻ വെളിച്ചവും രക്ഷയാം ദൈവമേ
എൻ ബലം നീ മാത്രം നാഥനേ(2);- നീ മതി...
ഇത്രമാം സ്നേഹത്തെ നൽകുവാൻ
പാപിയാം എന്നെയും നേടുവാൻ
എനിക്കായ് ജീവനെ നൽകിയ
നിൻ കൃപ എത്രയോ ആശ്ചര്യം (2);- നീ മതി...
ഈ മരുയാത്രയിൽ ഓടുവാൻ
വിശ്വാസ വീര്യവും കാക്കുവാൻ
പ്രാണപ്രിയാ നിന്നിൽ ചേരുവാൻ
ആത്മബലം എന്നിൽ നിറയ്ക്കാ(2);- നീ മതി...