Ithu yahova undakkiya

Malayalam Hymn

Ithu yahova undakkiya

Ithu yahova undakkiya lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇതു യഹോവയുണ്ടാക്കിയ സുദിനം ഇന്നു നാം സന്തോഷിച്ചാനന്ദിക്ക 1 ആനന്ദമാനന്ദമാനന്ദമേ- യാഹിൽ സന്തോഷിച്ചാനന്ദിച്ചാർത്തിടുകാ അവനുടെ കൃപകളെ ധ്യാനിച്ചിടാം-തന്റെ അതിശയ പ്രവൃത്തികൾ ഘോഷിച്ചിടാം;- ഇതു... 2 സോദരർ ചേർന്നുവസിച്ചിടുന്ന-തെത്ര ശുഭവും മനോഹരവും ആകുന്നു അവിടല്ലോ ദൈവമനുഗ്രഹവും-നിത്യ ജീവനും കല്പിച്ചിരിക്കുന്നത്;- ഇതു... 3 തൻ തിരുനാമത്തിൽ ചെയ്യും പ്രയത്നങ്ങൾ കർത്താവിൽ വ്യർത്ഥമല്ലായതിനാൽ തൻ വേലയിൽ ദിനം വർദ്ധിച്ചിടാം ജയം നൽകും പിതാവിനു സ്തോത്രം ചെയ്യാം;- ഇതു... 4 കൂലിയും നല്ലപ്രതിഫലവും-എന്റെ പ്രാണപ്രിയൻ വേഗം തന്നിടുമേ ക്രൂശും വഹിച്ചു തൻ പിൻപേ ഗമിച്ചവർ അന്നു നിത്യാനന്ദം പ്രാപിച്ചിടും;- ഇതു...

Related Songs