Malayalam Hymn
Marannidaathenne maanikkunna
Marannidaathenne maanikkunna lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മറന്നിടാതെന്നെ മാനിക്കുന്ന
മഹത്വനാഥൻ എന്റെ ആശ്രയം
മാറ്റമില്ലാത്ത തൻ വാഗ്ദതത്തിൽ
ആശ്രയിച്ചെന്നും ജീവിക്കുന്നു
Cho: മനമേ പ്രത്യാശവയ്ക്ക
കരുതുന്ന നല്ല ദൈവത്തിൽ
ഇത്രത്തോളം കൊണ്ടുവന്നവൻ
അന്ത്യത്തോളം നടത്തിടുമേ
ഭാരങ്ങൾ താങ്ങുവനാകാതെ ഞാനിഹെ ഏകനായ് തീർന്നിടുമ്പോൾ
ആണിപാടുള്ള കരങ്ങളിൽ വഹിക്കും
മാർവ്വോടണച്ചെന്നെ ആശ്വസിപ്പിക്കും;-മനമേ…
ജീവനും ഭക്തിക്കും ആവശ്യമായത്
നൽകി എന്നെ പുലർത്തും
സ്വർഗീയ നന്മകൾ അളവന്യെ പകരും
സ്വർഗം തുറന്നെനിക്കായി പ്രവർത്തിക്കും ;-മനമേ…
ജീവിത യാത്രയിൽ ഓരോരോ ചുവടുകൾ വിശ്വാസത്താൽ വയ്ക്കുമ്പോൾ
വാഗ്ദത്തം പോലെ സാന്നിധ്യം ഏകി
നിത്യത എത്തുവോളം കൂടെ വന്നിടും;- മനമേ…