Malayalam Hymn
Ente bhaviyellaamente
Ente bhaviyellaamente lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു
പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ
2 മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം
3 ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും
എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ
4 അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം
തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ
5 തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും
പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും
6 കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ
വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ
7 തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം
ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം
8 ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ
വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും