Lokatthe bharicchiduvaan

Malayalam Hymn

Lokatthe bharicchiduvaan

Lokatthe bharicchiduvaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ലോകത്തെ ഭരിച്ചിടുവാൻ ശാലേമിൻ രാജാധിരാജൻ വരും ഇഹത്തിൽ ലോകത്തെ ഭരിച്ചിടുവാൻ ശാലേമിൻ രാജാധിരാജൻ വരും ഭരണകൂടങ്ങളെ തകർത്തുടച്ചിടും താൻ ഭരണമോ പുതുതാക്കും അപ്പോൾ രാജാധി രാജാവായി ശ്രീയേശു രക്ഷകൻ നീതിയായി ഭരണം ചെയ്യും (2) ഇതുവരെ ഭരിച്ചവരിൽ നിന്നും സ്വർഗ്ഗസ്ഥനേറ്റടുക്കും - ഭരണം ശാലേമിൻ രാജനാം തന്നുടെ സുതനെ ഏൽപ്പിക്കും രാജ്യമന്നു- അപ്പോൾ ഇടർച്ചകളകവെ ഇടറി ഓടിടുമേ ശാന്തത മാത്രമത്രെ (2) എന്തൊരു ശാന്തതയാണീ ലോകം എൻ പ്രിയൻ ഭരിച്ചിടുമ്പോൾ (2) ചെന്നായും കുഞ്ഞാടും പാമ്പുകൾ പൈതങ്ങൾ തമ്മിലോ ശല്യമില്ല അന്ന് ഏവരും സ്വൈര്യമായി വാഴുന്ന കാലമായി ശാലേമിൻ അനുഭവമായി (2) ഇടയനന്നേകമാകും ആട്ടിൻ കൂട്ടവും ഒന്നാകും (2) ഇതുവരെ പലപല ജാതിയാൽ അറിഞ്ഞവർ യേശുവിലൊന്നാകും - അന്ന് പല വിധ കളറുകൾ കാണുകില്ലാകയാൽ പരനോടു തുല്യരത്രെ (2)

Related Songs