Malayalam Hymn
Onnaay chernne naaminne
Onnaay chernne naaminne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒന്നായ് ചേർന്ന് നാമിന്ന്
വല്ലഭൻ യേശുവെ ആരാധിക്കാം
ആത്മാവിൻ ശക്തിപ്രാപിച്ചിടാൻ
വിശുദ്ധിയോടവനെ ആരാധിക്കാം
1 ജയഘോഷം മുഴക്കിടാം
ജയഗീതം പാടിടാം
ജയവീരൻ യേശുവിനായ്
ജയക്കൊടിനാം ഉയർത്തിടാം;- ഒന്നായ്...
2 തിരുസഭയങ്ങുണർന്നിടുവാൻ
തിരുനാമം ഉയർന്നിടുവാൻ
ആത്മവരങ്ങളാൽനിറഞ്ഞെ
ദൈവസഭ പരന്നിടുവാൻ;- ഒന്നായ്...
3 ആത്മാവിൻശക്തി വ്യാപരിക്കുവാൻ
ദൈവവചനം പ്രകാശിക്കുവാൻ
രക്ഷകനാം യേശുവിനായ്
ജനഹൃദയങ്ങൾ ഒരുങ്ങിടുവാൻ;- ഒന്നായ്...
4 യരീഹോംകോട്ടകൾ തകർന്നിടുവാൻ
വന്മതിലുകളെല്ലാം വീണിടുവാൻ
ദൈവജനം കാഹളമൂതുമ്പോൾ
സാത്താന്യശക്തികൾവിറച്ചിടുവാൻ;- ഒന്നായ്...