Vazhtheedum njaan ennumennum

Malayalam Hymn

Vazhtheedum njaan ennumennum

Vazhtheedum njaan ennumennum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാഴ്ത്തീടും ഞാൻ എന്നുമെന്നും വാനവനാം നാഥനെ എന്റെ പാപത്തിൽ ശാപത്തിൽ നിന്നുമെല്ലാം നിത്യരക്ഷയതേകീടുവാൻ കാൽവറിയിൽ എൻ പേർക്കായി ജീവൻ വെടിഞ്ഞുവല്ലോ ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ ഉയർത്തീടുന്നു എന്റെ കൺകൾ തുണയരുളീടണമേ ഈ വാനവും ഭൂമിയും അതിലുള്ളതും ഉളവാക്കിയ ദൈവമേ ആദ്യനും നീ അന്ത്യനും നീ ആൽഫാ ഒമേഗയും നീ എൻ കണ്ണിനെ കണ്ണീരിൽ നിന്നും പാദമിടറാതെയും എന്റെ പ്രാണനെ മരണഭയത്തിൽ നിന്നും വിടുവിച്ചതോർക്കുന്നു ഞാൻ പരിശുദ്ധനെ പരമോന്നതാ ആരാധ്യൻ യേശുപരാ കൂരിരുളിൻ താഴ്‌വരയിൽ കൂടെയിരുന്നുവല്ലോ എന്റെ കാലടികൾക്കു വെളിച്ചമേകി എന്നെ നടത്തിയല്ലോ ഇതുവരെയും നടത്തിയോനെ ഇനിയും നടത്തേണമേ

Related Songs