Anpitho yeshunaayakaa thannitho

Malayalam Hymn

Anpitho yeshunaayakaa thannitho

Anpitho yeshunaayakaa thannitho lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അൻപിതോ യേശുനായകാ തന്നിതോ ഏഴയ്ക്കായ് നിൻ ജീവനെ പാപിയാമെൻ പാപമെല്ലാം (2) പോക്കിയൻപിൽ വീണ്ടുകൊൾവാൻ താണിറങ്ങിയോ? 1 എത്രയോ അതിക്രമം ചെയ്ത ദോഷി ഞാൻ എനിക്കിരക്ഷ ലഭിക്കുമെന്നു നിനച്ചതില്ല ഞാൻ കനിവുതോന്നാൻ തിരിഞ്ഞുകൊൾവാൻ അരുമസുതനായണച്ചുകൊൾവാൻ കരളലിഞ്ഞിതോ;- അൻ... 2 മരണത്തിൻ തരുണങ്ങൾ പലതു വന്നതും മരണദൂതനരിയുവാനെൻ അരികിൽ നിന്നതും ഇരുളിലായ് ഞാൻ ദുരിതമോടെ കരയുന്നതും കണ്ടു വീണ്ട അരുമനാഥനെ ;- അൻ... 3 ഒരിക്കൽ പ്രകാശനം ലഭിച്ചശേഷമായ് സ്വർഗ്ഗീയമാം ദാനം ആസ്വദിച്ചിടുവാനും ആത്മദാനം നൽവചനം വരുന്നലോകത്തിൻ ശക്തിയും ഞാനും പ്രാപിപ്പാൻ;- അൻ... 4 എന്നു നീ വന്നീടും പോന്നുനായകാ വരവിന്നായി കാത്തിരുന്നെൻ കണ്ണുമങ്ങുന്നേ അരുമനാഥൻ തിരുമുഖം ഞാൻ കണ്ടു സങ്കടങ്ങളെല്ലാം നീങ്ങി വാഴുമെ;- അൻ... 5 ജാതികൾ ക്രിസ്തുവിൽ ഏകദേഹമായ് വഗ്ദത്തത്തിലും സമമാം ഓഹരിക്കാരായ് വൻ മഹിമയ്ക്കാകയും തൻ കൂട്ടവകാശികളായ് തൻകൂടെ വാഴുവാൻ;- അൻ... 6 ക്രിസ്തുവിൻ സാക്ഷ്യവും സകല ജ്ഞാനവും കൃപാവരങ്ങളഖിലവും നിറഞ്ഞ് സ്ഥിരതയായ് അരുമനാഥൻ വരവിനായ് ഞാൻ വിരവോടെ ഒരുങ്ങിനില്പാൻ കഴിവുനൽകിയ;- അൻ...

Related Songs