Malayalam Hymn
Maravidatthil enne maraykkane nathhaa
Maravidatthil enne maraykkane nathhaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മറവിടത്തിൽ എന്നെ മറയ്ക്കണേ നാഥാ
മരുവിൽ മറവിടം നീ മാത്രം
മനുകുലത്തിൽ എന്നെ മാനവരെല്ലാം
മറന്നപ്പോൾ നീ കരുതിയല്ലോ
1 എന്റെ കണ്ണുനീർ തുടച്ചവനെ
എന്നെ മാർവ്വോടു ചേർത്തവനെ
നന്ദിയോടെ ഞാൻ പാടീടുമേ
മന്നിൽ ഞാനുള്ള നാളുകൾ;-
2 ഞാൻ ഭാരത്താൽ വലഞ്ഞപ്പോൾ
എന്റെ ചാരത്തായി അണഞ്ഞവനെ
രോഗത്തിലെന്നെ താങ്ങിയോനേ
വിടുതൽ പകർന്നവനെ;-
3 ആത്മശക്തിയയക്കേണമേ
കൃപാദാനങ്ങൾ നൽകണമേ
പിൻ മാരിയെ നീ ഊറ്റേണമേ
സഭയെയുണർത്തേണമേ;-