Malayalam Hymn
Arppikkunnenne nathhaa
Arppikkunnenne nathhaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അർപ്പിക്കുന്നെന്നെ നാഥാ
ആരാധനയായെന്നെയും നിൻ മുമ്പിൽ
അകതാരിലുയരുന്ന സ്തുതിസ്തോത്രങ്ങളാൽ
വഴ്ത്തുന്നു നിന്നെ ശ്രീയേശുനാഥാ
അകൃത്യങ്ങളെന്നെ പിന്തുടരുമ്പോഴും
അകലാതെയെന്നെ രക്ഷിച്ച നിന്നെ
ആയിരം സ്തുതികളാൽ ആർപ്പോടെയിന്ന്
ആരാധിക്കുന്നേ ആത്മനാഥാ
നിൻ സ്നേഹവഴികളിൽ പിൻമാറിടാതെ
പിൻതുടർന്നീടാൻ നൽവരം നൽക
നല്ലവനാം നാഥാ വിശ്വാസയോഗ്യാ
ആരാധിക്കുന്നേ ആത്മനാഥാ
എൻ സർവ്വവും തിരുമുന്നിലർപ്പിച്ച്
നമിക്കുന്നു നിന്നെ നിത്യവും വാഴാൻ
വഴിയൊരുക്കി നടത്തീടുന്ന നാഥാ
ആരാധിക്കുന്നേ ആത്മനാഥാ