Prathyaashayode naam kaathirunnidaam

Malayalam Hymn

Prathyaashayode naam kaathirunnidaam

Prathyaashayode naam kaathirunnidaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പ്രത്യാശയോടെ നാം കാത്തിരുന്നിടാം പ്രതിഫലം നമുക്കുണ്ട് അതു നിശ്ചയം പ്രിയന്റെ വരവിനായ് പാർത്തിരുന്നിടാം പ്രാണപ്രിയൻ വാനിൽ വരും അതു നിശ്ചയം 2 ആരെല്ലാം നമ്മെ വിട്ടുമാറി എന്നാലും ആരെല്ലാം എന്തെല്ലാം പറഞ്ഞെന്നാലും ആരാധന ഒട്ടും നാം കുറച്ചിടാതെ ആത്മ ശക്തിയോടെ നാം കാത്തിരുന്നിടാം 3 സഹായഹസ്തങ്ങൾ നിന്നുപോയിടാം സോദരസ്നേഹവും തണുത്തുപോയിടും സ്വർഗ്ഗീയ നാഥന്റെ സ്നേഹമേർത്തിടാം സ്വർഗ്ഗസീയോനിലേക്ക് യാത്രചെയ്തിടാം 4 അത്തിവൃക്ഷം തളിർക്കുന്നില്ല എങ്കിലും മുന്തിരിവള്ളി അനുഭവം തന്നില്ലെങ്കിലും ഒലിവുമര പ്രയത്നം നിഷ്ഫലമായാലും എങ്കിലും യഹോവയിൽ ആനന്ദിച്ചിടാം 5 നിലത്തിൻ ആഹാരം വിജയിച്ചില്ലെങ്കിലും ആട്ടിൻകൂട്ടം തൊഴുത്തിൽ നശിച്ചുപോയാലും ഗോശാലയിൽ കന്നുകാലി ഇല്ലെങ്കിലും യഹോവയിൽ എന്നു നാം ആനന്ദിച്ചിടാം

Related Songs