Kandeedukaa nee kaalvarikrooshil

Malayalam Hymn

Kandeedukaa nee kaalvarikrooshil

Kandeedukaa nee kaalvarikrooshil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കണ്ടീടുകാ നീ കാൽവറി ക്രൂശിൽ കർത്തനാം യേശു നിനക്കുവേണ്ടി പാപവും ശാപവും രോഗവും ചുമന്ന് നിർമ്മല രുധിരം ചൊരിഞ്ഞിടുന്നേ ഈ ദൈവസ്നേഹത്തെ അഗണ്യമാക്കല്ലേ നിന്നെ പുത്രനാക്കിടും അവകാശം നൽകുവാൻ 2 അടിപ്പിണരാൽ നീ സൗഖ്യം പ്രാപിച്ചീടുവാൻ ഏകജാതൻ യേശു തകർക്കപ്പെട്ടു ഇനിയും രോഗിയായ് പാർത്തിടുവാനല്ല യേശുവേ നോക്കി നീ സുഖം പ്രാപിക്ക;- 3 ഗോൽഗോത്താ മലമേൽ കയറിടുന്നേ നാഥൻ ക്രൂശും ചുമലിൽ ചുമന്നുകൊണ്ട് നിന്നെ വീണ്ടെടുപ്പാൻ നിന്ദയും സഹിച്ചു പോയിടും കാഴ്ച്ച നീ കണ്ടിടുക;- 4 പാപം അറിയാത്ത പരിശുദ്ധൻ യേശു നിൻ പാപങ്ങളഖിലവും ചുമന്നുകൊണ്ട് പാതകനെപ്പോൽ തൂങ്ങിടുന്നേ ഇതാ പരിശുദ്ധനാക്കി നിന്നെ സ്വർഗ്ഗേ ചേർക്കുവാൻ;- 5 കാൽവറിക്രൂശിൽ മരണമാസ്വദിച്ചു ദുഷ്ടനാം സാത്താന്റെ തല തകർത്തു ജയത്തിൻ ഘോഷം ധ്വനിക്കുന്നവിടെ ജയിച്ചു നാമും വാണിടുമല്ലോ;-

Related Songs