Lokathil eka aashrayam en yeshu mathram

Malayalam Hymn

Lokathil eka aashrayam en yeshu mathram

Lokathil eka aashrayam en yeshu mathram lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ലോകത്തിലേകയാശ്രയം എൻ യേശു മാത്രം ശോകങ്ങളേറി വന്നാലും വേണ്ടാ ഈ ലോകയിമ്പം പ്രിയനേ നീ മതി എന്നും വാഴ്ത്തിപ്പാടും ഞാൻ 2 ഉറ്റവരായിരുന്നവർ ദ്വേഷിച്ചാലും മാറ്റമില്ലാത്ത സ്നേഹിതൻ ക്ലേശം നിറഞ്ഞ ലോകയാത്രയിൽ താങ്ങിടും വിൺശക്തിയാലെ നിത്യവും;- 3 തേടിയതല്ല ഞാൻ നിന്നെ ക്രൂശിൻ സ്നേഹം നേടിയേ പാപിയാമെന്നേ ഓടുന്നു ലാക്കിലേക്കു പാടുകളേറ്റു ഞാൻ മാറുവാനാവതില്ലിനി;- 4 മാറായുണ്ടീ മരുവതിൽ-സാരമില്ല മാറായിൻ നാഥനാമേശു മാറാത്ത വാക്കു തന്നോൻ മാറുമോ ആയവൻ മാറാ മധുരമാക്കിടും;- 5 വിശ്വാസക്കപ്പൽ താഴുമോ-ഈയുലകിൽ ഈശാനമൂലനേറുന്നേ ആശ്വാസമേകുവാൻ നീ വേഗമായ് വന്നാലും വിശ്വാസ നായകാ പ്രിയാ;- 6 നിൻ ശക്തി കാഴ്ച ശബ്ദങ്ങൾ ഏറെ വേണം വിശ്വാസപ്പോരിൽ നിൽക്കുവാൻ പത്മോസിലെത്രനാൾ ഞാനേകനായ് പാർക്കണം വിശ്വാസത്യാഗമില്ലാതെ;-

Related Songs