Malayalam Hymn
Aazhamaay ithrayum snehicchedaan
Aazhamaay ithrayum snehicchedaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആഴമായ് ഇത്രയും സ്നേഹിച്ചീടാൻ
യോഗ്യത എന്തു നീ എന്നിൽ കണ്ടു
പുത്രത്വം നൽകി എന്നെ വീണ്ടെടുപ്പാൻ
അപ്പനെക്കാളും എന്നിൽ സ്നേഹം നൽകി
സ്‌നേഹിക്കുന്നേ അങ്ങേ സ്‌നേഹിക്കുന്നേ
ആഴമായ് ഞാൻ അങ്ങേ സ്‌നേഹിക്കുന്നേ
തള്ളപ്പെട്ട കല്ലായിരുന്നെന്നേയും
ജീവനുള്ള കല്ലോട് ചേർത്തതിനാൽ (2)
അങ്ങല്ലാതാരും എനിക്കില്ലീ ഭൂവിൽ
മറ്റൊന്നും ശ്രേഷ്‌ഠമായി കാണുന്നില്ലേ;-
കാട്ടൊലിവായിരുന്ന എന്നെയും നൽ
നാട്ടൊലിവോടൊട്ടിച്ച വൻ കരുണ
അങ്ങല്ലാതെ മറ്റൊന്നും നൽ ഫലമായ്
പുറപ്പെടുകയില്ല ഒരു നാളും;-