Vazhthuven yahovaye keerthippin

Malayalam Hymn

Vazhthuven yahovaye keerthippin

Vazhthuven yahovaye keerthippin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഴ്ത്തുവീൻ യഹോവയെ കീർത്തിപ്പിൻ തൻ നാമത്തെ നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം 1 തൻ വിശുദ്ധവചനം അന്ധതയിൽ വെളിച്ചം പേയിൻവാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൽ;- നിത്യം 2 ചേറ്റിൽനിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റികാക്കുന്നോൻ യിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്തവംശമാം;- നിത്യം 3 കഷ്ട നഷ്ടങ്ങളിലും രോഗശോകങ്ങളിലും യേശു വീണ്ടും വന്നിടും ക്ലേശമാകെ മാറ്റിടും;- നിത്യം 4 കേൾപ്പിൻ ചെറിയവരെ ചൊല്ലിൻ വലിയവരെ സർവ്വശക്തൻ ഭക്തരെ ധൈര്യമോടെ പാടുക;- നിത്യം 5 വന്ദിക്ക എൻ ആത്മാവേ നന്ദിയോടീ ദൈവത്തെ താതപുത്രനത്മാവാം യഹോവയ്ക്കെൻ വന്ദനം;- നിത്യം

Related Songs