Ie mahaamaariye bhayappedenda

Malayalam Hymn

Ie mahaamaariye bhayappedenda

Ie mahaamaariye bhayappedenda lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ മഹാമാരിയെ ഭയപ്പെടേണ്ട അനർത്ഥങ്ങളൊന്നുമേ ഭവിക്കയില്ല (2) യേശുവിലേക്കു നീ മടങ്ങി വരൂ ബാധയൊന്നും നിനക്കേൽക്കയില്ല (2) യേശുവിൻ നാമത്തിൽ വിളിക്കപ്പെട്ടോർ യേശുവിൻ നാമത്തിൽ നിലവിളിച്ചാൽ (2) പ്രാർത്ഥന കേൾക്കും ഉത്തരമരുളും രോഗമെല്ലാം അവൻ സൗഖ്യമാക്കും (2);- ഈ മഹാ... ദൈവത്തിൻ നാമത്തിൽ വിളിക്കപ്പെട്ടോർ തന്നെത്താൻ താഴ്ത്തി മനം തിരിഞ്ഞ്(2) ദൈവത്തിന്റെ മുഖം അന്വേഷിച്ചീടുകിൽ കഷ്ട്ടങ്ങളെല്ലാം അവൻ വിടുവിച്ചീടും (2);- ഈ മഹാ... രോഗ ദുഃഖങ്ങളാൽ വലഞ്ഞിടുമ്പോൾ ആരും സഹായിപ്പാൻ ഇല്ലെന്നാലും (2) ദൈവം തൻ ദൂതനെ മുന്നമേ ഒരുക്കി തക്ക സമയത്തു താൻ വിടുവിച്ചീടും (2);- ഈ മഹാ...

Related Songs