Malayalam Hymn
Bhayappedenda thellum bhramikkayum
Bhayappedenda thellum bhramikkayum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഭയപ്പെടേണ്ട തെല്ലും ഭ്രമിക്കയും വേണ്ട
യേശു എന്നും കൂടെയുണ്ടല്ലോ
ഈ ആപത്തുകൾ ഒഴിഞ്ഞു പോകുവോളവും
നമ്മെ തന്റെ ചിറകിൻ കീഴിലായി മറച്ചുകൊള്ളും
Cho:
തന്റെ വിശ്വസ്തസ്ഥ പരിചയും പലകയും
തന്റെ തൂവലുകളിൽ മറച്ചിടും
വീണു പോകുവാൻ സമ്മതിക്കില്ല
ശാശ്വത ഭുജത്തിലെന്നും താങ്ങിടും
2 അനർത്ഥങ്ങൾ ഏറിവന്നാലും
തൻ കരുണയെന്നിൽ ദീർഘമാക്കിടും
കർത്താവേ നിൻ കോപം ക്ഷണനേരം മാത്രം
വൈരിയെൻമേൽ ജയമെടുപ്പാൻ ഇടവരുത്തരുതേ;-
3 വചനമെന്ന വാളെടുത്തിടാം രക്ഷയാം
ശിരസ്ത്രമണിഞ്ഞിടാം വിശ്വാസത്തിൻ
പരിച സത്യമരക്കു കെട്ടാം സമാധാന
സുവിശേഷ കൊടിയുയർത്തിടാം;-