Thiruvadanam shobhippichen irulakale

Malayalam Hymn

Thiruvadanam shobhippichen irulakale

Thiruvadanam shobhippichen irulakale lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തിരുവദനം ശോഭിപ്പിച്ചെൻ ഇരുളകലെ പോക്കിടുവാൻ(2) കരുണാവാരിധേ! ദൈവമേ നമിച്ചിടുന്നേ ഇരുകരവും കൂപ്പിത്തൊഴുന്നേൻ 1 പരിമളതൈലത്താൽ നിന്റെ ശിരമഭിഷേകം ചെയ്തൊരു(2) മരിയയിലത്യന്തം കാരുണ്യം - ചൊരിഞ്ഞ നാഥാ! വരമരുളിടേണമിവന്നു;- 2 അരിവരരിൻ സൈന്യം കണ്ടു പരവശനായ്ത്തീരാതെ ഞാൻ(2) ഇരുപുറവും നിന്നെക്കാണുവാൻ - ഹൃദയകൺകൾ ഉരുകൃപയാൽ തുറക്കേണമേ;- 3 പരമഗുരോ! നിൻ നാമത്തെ-ക്കരുതിയെനിക്കുണ്ടാകുന്ന(2) കരുമനകൾ നിത്യം - സഹിപ്പാനരുൾക ദേവാ! കുരിശിൽ മരിച്ചുള്ളോരീശനേ!;- 4 ഇരവുകഴിഞ്ഞതിമോഹന-മാമരുണനുദിച്ചിടും പൊഴുതും(2) തരണി മറഞ്ഞിടും നേരവും - ഭവൽസ്മരണം വരണമെനിക്കുള്ളിൽ സ്വൈരമായ്;- 5 അര നിമിഷം നിന്നെ വിട്ടാൽ അരിലരികിലെനിക്കാരുള്ളയ്യോ!(2) മരിമകനേ, നിൻ സുഗന്ധമാം - ശ്വാസവായുവെൻ കരളിനുറപ്പേകുന്നെപ്പോഴും;- 6 മരണദിനത്തോളം നിന്റെ ചരണയുഗം സേവിച്ചാത്മ(2) ശരണമതായ് നിന്നെ പ്രാപിച്ചു - നിന്നിൽ ലയിപ്പാ- നരുളണമേ ദിവ്യാശിസ്സുകൾ;-

Related Songs