Krupa mathiye daiva krupa mathiye

Malayalam Hymn

Krupa mathiye daiva krupa mathiye

Krupa mathiye daiva krupa mathiye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൃപമതിയേ... ദൈവകൃപ മതിയേ...(2) കഷ്ടത്തിൽ തുണയായ കൃപമതിയേ(2) ഭൂതലം മാറട്ടെ, പർവ്വതം കുലുങ്ങട്ടെ വെള്ളമിരച്ചിങ്ങ് കയറീടട്ടെ(2) ഇല്ല നാം തെല്ലുമേ ഭയപ്പെടില്ലാ തുണയായ കർത്തനെൻ കൂടെയുണ്ട്(2);- കൃപ... യാമങ്ങൾ നീങ്ങട്ടെ, ഓളങ്ങൾ ഏറട്ടെ തോണിയങ്ങ് ആടി ഉലഞ്ഞീടട്ടെ(2) നാലാം യാമത്തിൽ എന്റെ നാഥൻ ആഴിമേൽ നടന്നിതാ ആഗമിപ്പൂ(2);- കൃപ... തീച്ചൂള ഉയരട്ടെ ചൂടങ്ങ് കൂടട്ടെ ബന്ധിപ്പാൻ ചേവകർ അടുത്തിടട്ടെ(2) നാലാമനായൊരു ദൂതന്റെ സാന്നിദ്ധ്യം തീയുടെ ബലത്തെ തടുത്തുവല്ലോ(2);- കൃപ...

Related Songs