Krupa mathiye tiru krupa mathiye

Malayalam Hymn

Krupa mathiye tiru krupa mathiye

Krupa mathiye tiru krupa mathiye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൃപമതിയേ-തിരു കൃപമതിയേ-തവ സ്നേഹവും കരുണയും മതിയെനിക്ക് തിരുക്കരങ്ങളിൽ ഞാൻ ദിനം ചാരിടുമേ തിരു മാർവ്വിടം എനിക്കു നൽ മറവിടമാം 1 അഗ്നി ശോധനയിൻ നടുവിൽ ഞാൻ തളർന്നുപോകാതെ സാന്ത്വനമാം തിരുമൊഴികൾ എന്റെ ഉള്ളത്തെ തണുപ്പിക്കയാൽ;- കൃപമതിയേ... 2 ലോകം കൈവെടിഞ്ഞാലും ശോക ഭാരമേറിയാലും തിരുവചനം എനിക്കു ബലം തിരുസന്നിധിയെൻ ശരണം;- കൃപമതിയേ... 3 എന്റെ ഭാരങ്ങൾ താൻ വഹിക്കും എന്റെ കണ്ണുനീർ മാറിടുമേ... തിരുക്കരങ്ങൾ എനിക്കു തുണ തിരുനാമമെൻ ആനന്ദവും;- കൃപമതിയേ... 4 എന്റെ പാപശാപങ്ങൾ ക്രൂശിൽ താൻ വഹിച്ചല്ലോ ഒരുക്കിയവൻ വലിയ രക്ഷ തന്റെ വൻകൃപയാൽ എനിക്കായ്;- കൃപമതിയേ...

Related Songs