Malayalam Hymn
Krupa mathiye krupa mathiye
Krupa mathiye krupa mathiye lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കൃപ മതിയേ... കൃപ മതിയേ...
എനിക്കു നിൻ കൃപ മതിയേ
ബലഹീനതകളിൽ ബലത്തോടെ കാത്തിടും
എനിക്കു നിൻ കൃപ മതിയേ
കാറ്റും മഴയും കാണുകില്ലെന്നാലും
താഴ്വര വെള്ളത്താൽ നിറഞ്ഞിടുമെ
നിനവുകളെപ്പോലും കാത്തിടുന്നോൻ
നിനക്കായ് നൻമയെ കരുതിടുമെ(2)
കൈപ്പത്തിപോൽ ചെറുമേഘത്തുണ്ട്
ഉയർന്നിടുന്നാഴിയിൻ നടുവിലായി
അയയ്ക്കുമതിൻ പിൻപേ വൻ മാരിയെ
കേൾക്കുന്നുണ്ടായതിൻ ഇടിമുഴക്കം(2)
ആഴങ്ങൾ നടുവിൽ തുറന്നിടുമേ
അത്ഭുതമാം വഴി തൻ മക്കൾക്കായ്
ശത്രു അതിൽ മുങ്ങിത്താണിടുമ്പോൾ
തൻ മക്കൾ തപ്പോടെ നൃത്തം ചെയ്യും(2)