Malayalam Hymn
Krupa krupa krupa mathiye
Krupa krupa krupa mathiye lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കൃപ കൃപ കൃപ മതിയേ
യേശുവിൻ കൃപ മതിയേ
കൃപയാൽ എന്നെ രക്ഷിച്ചു
അവൻ കൃപയുടെ സാഗരം (2)
പാപിയായിരുന്ന എന്നെ..തേടി വന്നു രക്ഷിച്ചൂ
തന്റെ അതിരറ്റ കരുണ എന്നിൽ
മഴ പോൽ അവൻ ചൊരിഞ്ഞു;- കൃപ...
പ്രതികൂല വേളകളിൽ വചനമാം മേഘ തണലിൽ
തന്റെ കരുത്തുറ്റ കരത്താലവൻ
എന്നെ അനുദിനം വഴി നടത്തും;- കൃപ...
എന്റെ ജീവിത യാത്രയതിൽ
ഘോഷിക്കും എന്നാളും
കൃപയുടെ പൈതൽ ഞാൻ
ദൈവ കൃപയുടെ പൈതൽ ഞാൻ (4)