Malayalam Hymn
Yeshu nallavan eniku yeshu nallavan
Yeshu nallavan eniku yeshu nallavan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു നല്ലവൻ എനിക്കു യേശു നല്ലവൻ
നല്ല രക്ഷകൻ തൻ നാമം വാഴ്ത്തിപ്പാടും ഞാൻ
യേശു നല്ലവൻ അതേ എൻ യേശു നല്ലവൻ
യേശു - നല്ലവൻ
1 ചെങ്കടൽ പിളർന്നു നൽ വഴി നടത്തിടും
അടിമയിൻ നുകം തകർത്തു വീണ്ടെടുത്തവൻ
ചിറകുകൾ വിടർത്തി മറവിൽ കാത്തിടുന്നവൻ
യേശു-നല്ലവൻ;- യേശു...
2 മുന്നിലും പിറകിലും നടന്നു കാവലായ്
മേഘമൊന്നെനിക്കുമേൽ വിരിച്ചു സ്നേഹമായ്
നീണ്ട മരുഭൂവിലുള്ളം കയ്യിൽ താങ്ങിടും
യേശു-നല്ലവൻ;- യേശു...
3 കോട്ടകൾ തകർത്തിടാൻ ബലത്തെ നൽകിടും
നീട്ടിയ ഭുജത്താലെന്നെ താൻ നടത്തിടും
വീട്ടിലെത്തുവോളം പൊൻമുഖത്തെ നോക്കിടും
യേശു-നല്ലവൻ;- യേശു...
4 ക്ഷാമകാലത്തെന്നെ ക്ഷേമമോടെ കാത്തിടും
പച്ചപ്പുൽത്തകിടിയിൽ കിടത്തിടുന്നവൻ
വേണ്ടതെല്ലാം നിത്യമേകി പോറ്റിടുന്നവൻ
യേശു-നല്ലവൻ;- യേശു...