Sthothrameshuve sthothrameshuve

Malayalam Hymn

Sthothrameshuve sthothrameshuve

Sthothrameshuve sthothrameshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തോത്രമേശുവേ സ്തോത്രമേശുവേ നിന്നെമാത്രം നന്ദിയോടെയെന്നും വാഴ്ത്തിപ്പാടും ഞാൻ 1 ദാസനാമെന്റെ നാശമകറ്റാൻ നര വേഷമായവതരിച്ച ദൈവജാതനേ 2 പാപത്തിന്നുടെ ശാപശിക്ഷയാം ദൈവ കോപത്തീയിൽ വെന്തരിഞ്ഞ ജീവനാഥനെ 3 ശത്രുവാമെന്നെ നിൻപുത്രനാക്കുവാൻഎന്നിൽ ചേർത്ത നിൻകൃപയ്ക്കനന്ത സ്തോത്രമേശുവേ 4 ആർത്തികൾ തീർത്ത കരുണാസമുദ്രമേ! നിന്നെ സ്തോത്രം ചെയ്‌വാനെന്നെയെന്നും പാത്രമാക്കുക 5 ജീവനാഥനേ ദേവനന്ദനാ നിന്റെ ജീവനെന്നിൽ തന്നതിന്നായ് സ്തോത്രമേശുവേ 6 നാശലോകത്തിൽ ദാസനാമെന്നെ സത് പ്രകാശമായ് നടത്തിടേണമേശുനാഥനേ

Related Songs