En aathmau snehikunen yeshuve

Malayalam Hymn

En aathmau snehikunen yeshuve

En aathmau snehikunen yeshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേ മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ എന്നുള്ളത്തിൽ ഇമ്പം ഇന്നും എന്നുമേ ഞാൻ സ്നേഹിച്ചെന്നാകിൽ;- 3 ഇപ്പോൾ യേശുവേ 2 നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ മുൻ സ്നേഹിച്ചതേശുവേ നീ അല്ലയോ എൻ പേർക്കു സ്വരക്തം ചൊരിഞ്ഞവനെ ഞാൻ സ്നേഹിച്ചെന്നാകിൽ;- 3 ഇപ്പോൾ യേശുവേ 3 നിൻ നെറ്റി മുൾമുടിക്കും കൈ ആണിക്കും വിരോധിച്ചിട്ടില്ല നീ ഈ എനിക്കും സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ 4 നീ നൽകുന്നാശ്വാസവും സർവവും ഞാൻ നിൻ നാമ മഹത്വത്തിന്നായ് കഴിപ്പാൻ സ്നേഹാഗ്നിയാൽ എന്നെ നിറയ്ക്കേണമേ ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ 5 ഞാൻ സ്നേഹിക്കും നിന്നെ ഞാൻ ജീവിക്കും നാൾ വേർപെടുത്താമോ നമ്മെ മൃത്യുവിൻ വാൾ നിൻ ജയം അതെവിടെ മരണമേ ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ 6 നിൻ ദാനമാം സ്വർഗ്ഗ മഹത്വത്തിലും നിൻമുഖം ഞാൻ നോക്കിക്കണ്ടുല്ലസിക്കും നീ ജീവകിരീടം നൽകും സമയെ ഞാൻ സ്നേഹിച്ചെന്നാകിൽ;- 3 ഇപ്പോൾ യേശുവേ

Related Songs