Appaa nalkidunnu nalkidunnen

Malayalam Hymn

Appaa nalkidunnu nalkidunnen

Appaa nalkidunnu nalkidunnen lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അപ്പാ നൽകിടുന്നു നൽകിടുന്നെൻ ഹൃദയം (2) വന്ന് വസിക്കേണമേ പരിശുദ്ധാത്മാവായ് എന്റെ ഹൃദയത്തിൽ ആവസിക്ക (2) അപ്പാ നൽകിടുന്നു... 1 ഈ ആയുസ്സിൽ നൽകുവാനായ് മറ്റൊന്നുമില്ല എന്റേതായി (2) നൽകിടുന്നു പൂർണ്ണമായി എൻ ഹൃദയം അങ്ങേക്കായി (2) അപ്പാ നൽകിടുന്നു... 2 എൻ ഹൃദയം അറിഞ്ഞവനെ നിനവുകളും ഗ്രഹിച്ചവനെ (2) എന്നിലെ എന്നെ നീക്കി ഇന്ന് എന്നിൽ വസിക്കേണമേ നാഥാ (2) അപ്പാ നൽകിടുന്നു... 3 തിരുകരത്താൽ പണിയേണമേ തിരുവിഷ്ടം പോൽ എന്നെ നടത്തേണമേ(2) വേല തികയ്ക്കും നാൾ വരെയും എന്നിൽ വസിക്കേണമേ നാഥാ (2) അപ്പാ നൽകിടുന്നു...

Related Songs