Karunasanappathiya devadasarin

Malayalam Hymn

Karunasanappathiya devadasarin

Karunasanappathiya devadasarin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കരുണാസനപ്പതിയ-ദേവദാസരിൻ നിധിയേ വരികാശിഷം തരുവാൻ-നിന്റെ ദാസരിൻ നടുവിൽ തിരുസന്നിധി സദാ-പരമാലങ്കാരമേ 1 തിരുനാമത്തിലിരുവർ മൂവർ ചേരുന്ന സഭയിൽ വരുമെന്ന നിൻ മൊഴിയെ ഞങ്ങൾ ആശ്രയിച്ചിവിടെ ഇരിക്കുന്നു രക്ഷകാ! വരികാത്മദായകാ;- 2 പരിശുദ്ധ സന്നിധിയിൽ-ബോധവാഴ്വായ് തരിക പരിചോടടിയാരിപ്പോൾ-ഭയ ഭക്തിയോടിരിപ്പാൻ പരമാവി ഞങ്ങളെ ഭരണം ചെയ്യേണമേ;- 3 പരമാമൃതമൊഴിയിൻ-മർമ്മമിന്നറിവതിനും പരമാവിയിൻ നിറവെ-വീണ്ടും പ്രാപിക്കുന്നതിനും വരമേകുക പരാ! അടിയാർക്കിന്നംബരാ;- 4 സുരലോകമായതിലെ-ആത്മീയാശിസ്സുകളെല്ലാം പരിപൂർണ്ണമായ് നിറഞ്ഞു-നിന്നിൽ മേവിടുന്നതിനാൽ ചൊരിക വന്മാരിപോൽ-എളിയ നിൻ ദാസർ മേൽ;- 5 ബലഹീനരാമടിയാർ-ബഹു മന്ദത മയക്കം പല വീഴ്ചകൾ ഭവിച്ചു-ജീവൻ താണു പോയതിനാൽ വിലയേറും രക്തത്താൽ-നില മാറ്റി കാക്കുവാൻ;-

Related Songs