Veendedukka petta kuttame vegamunarnnu

Malayalam Hymn

Veendedukka petta kuttame vegamunarnnu

Veendedukka petta kuttame vegamunarnnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നു രക്ഷകന്റെ വേല ചെയ്യുവിൻ അന്ത്യകാലം വന്നടുത്തേ പെന്തക്കോസ്തിൻ വേലയാണേ ചന്തമോടെ വേലചെയ്താൽ സ്വന്തനാട്ടിൽ പോയിടാമേ 2 അബ്രഹാം ഇസഹാക്കു യാക്കോബ് എന്ന വിശുദ്ധർ എത്ര നാളായ് പാർത്തലം വിട്ടു കാത്തു കാത്തു നിന്നീടുന്ന സോദരാ നീ ഓർത്തീടുക പൂർത്തിയായ് നിൻ വേലതീർത്തു പാർത്തലം വെടിഞ്ഞുപോകാം;- 3 ഉന്നത വിളിക്കു യോഗ്യരേ വിളിച്ചവന്റെ സന്നിധിയിൽ നിന്നു മാറല്ലെ മന്നിടത്തിൽ നിന്നെ ഓർത്തു ഉന്നതം വെടിഞ്ഞുവന്ന നന്ദനന്റെ വന്ദ്യപാദം എന്നും ഒന്നായ് വന്ദിച്ചീടാം;- 4 ഈ ലോകരാജ്യം അസ്തമിക്കാറായ് മേലോകരാജ്യം വേഗമിതാ ആഗമിക്കാറായ് പാപമില്ലാ പരിശുദ്ധൻ പാരിടത്തിൽ വന്നു തന്റെ പാവനമായ് ജീവിക്കുന്ന പാവനരെ ചേർത്തിടുമേ;- 5 അല്പകാലം മാത്രമേയുള്ളു നാം എത്രവേഗം കൃത്യമായി വേല തീർത്തിടാം എത്രനാൾ ലഭിച്ചീടുമോ അത്രനാളും രക്ഷകന്റെ പുത്രത്വത്തിൻ ആത്മാവാലെ ശക്തിയായ് തൻവേല തീർക്കാം;-

Related Songs