Cheriya aattin kuttame

Malayalam Hymn

Cheriya aattin kuttame

Cheriya aattin kuttame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി കരുതും കർത്തനേശുവല്ലേ കൂടെയുള്ളത് ഭയപ്പെടേണ്ടിനി-നാം ഭയപ്പെടേണ്ടിനി കരുതും കർത്തനേശുവല്ലേ കൂടെയുള്ളത് 1 കഷ്ടനഷ്ട ശോധനകളേറി വരുമ്പോൾ നഷ്ടമായ ജീവിതപടകു കാണുമ്പോൾ ഓർത്തിടൂ നീ യോസേഫിൻ ഉയർന്നകറ്റകൾ കണ്ടീടുക വിശ്വാസത്തിൻ പൊൻ ചെങ്കോൽ മുന്നിൽ;- 2 ഉയരം കൂട്ടും ശത്രു തന്റെ കഴുകു മരങ്ങൾ എന്നാൽ നിയമം മാറ്റ‍ും രേഖ മാറ്റ‍ും യേശുവിൻ കൈകൾ വെളിപ്പെട്ടീടും ദൈവ പൈതലിന്റെ മറുപടി തകർന്നുപോകും ശത്രുവിന്റെ ശക്തി ശ്രമങ്ങൾ;- 3 മാറി നിൽക്കും സാഗരജലം മതിലുപോൽ നേർപാത നൽകും രക്ഷയേകും യേശുവിൻ കൈകൾ ഒന്നു ഞാനറിഞ്ഞിടുന്നു ദൈവം സ്നേഹമാം പിൻ മാറുകില്ല വേല ചെയ്യും യേശുവിന്നായ്;-

Related Songs