Thangka niramezhum thalayudayone

Malayalam Hymn

Thangka niramezhum thalayudayone

Thangka niramezhum thalayudayone lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 തങ്കനിറമെഴും തലയുടയോനേ!-ദേവാ! നിങ്കഴലിണപണിവോർ ധന്യരാമേ 2 നിന്നുടയ തിരുമുഖം പാർത്തു കൊണ്ടു-നിന്റെ സന്നിധിയിൽ നിന്നിടുന്നോർ ഭാഗ്യവാന്മാർ 3 ആയിരം ദിനങ്ങളെക്കാൾ നിന്റെ മുമ്പിൽ-ഒരു വാസരം കഴിപ്പതതി മോദമല്ലോ 4 ഭൂതലമടിയാർക്കൊരു പരദേശം ഞങ്ങൾ വീടു നോക്കിയോടുന്നിതാ പ്രിയ നാഥാ! 5 നിൻമുഖത്തിൻ വെളിച്ചത്താൽ ഞങ്ങളെ നീ നിത്യ- നന്മയിൽ നടത്തിടുക യേശുനാഥാ! 6 ഇൻപമേറും തിരുമൊഴി കേട്ടു ഞങ്ങൾ-തെല്ലും തുൻപമെന്യേ നിൻപാദം വണങ്ങിടട്ടെ 7 താമരകൾ വിടർത്തുന്ന രവിപോലെ-മുഴു- യാമിനിയിൽ വിളങ്ങുന്ന ശശിപോലെ 8 പൈതലിന്നു പാൽ കൊടുക്കും അമ്മപോലെ-പരി ശോഷിതമാം കുളത്തിന്നു മഴപോലെ 9 നീയിരിക്ക ഞങ്ങൾക്കെന്നും ചാരുരൂപാ! നിന്റെ തൂമൊഴികൾ കേൾപ്പിക്കുക ഗുരുനാഥാ!

Related Songs