Yahe ninte naamam vazhthidunnu

Malayalam Hymn

Yahe ninte naamam vazhthidunnu

Yahe ninte naamam vazhthidunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാഹേ നിന്റെ നാമം വാഴ്ത്തിടുന്നു യാഹേ നിന്റെ നാമം പുകഴ്ത്തിടുന്നു സംഗീതത്തോടും സ്തോത്രത്തോടും നിന്റെ നാമം വാഴ്ത്തിടുന്നു നിന്റെ നാമം വാഴ്ത്തിടുന്നു (2) 1 നിന്റെ മഹത്വം ആകാശം വർണ്ണിച്ചിടുമ്പോൾ നിന്റെ കൃപകൾ ഭൂലോകം വാഴ്ത്തിടുമ്പോൾ രക്ഷകനാം നിൻ സന്നിധിയിൽ ഞങ്ങൾ വണങ്ങിടുന്നു പാലകനാം നിൻ സവിധേ ഞങ്ങൾ നമിച്ചിടുന്നു;- 2 രോഗങ്ങൾ സഹിച്ചു ഞാൻ വലഞ്ഞിടുമ്പോൾ ദുരിതങ്ങൾ എന്റെ ദേഹി തകർത്തിടുമ്പോൾ രക്ഷകനായ് നീ കരം പിടിച്ചെന്നെ ഉയർത്തിടുന്നു അഭയമേകി നീ അരികിൽ എന്നെ അണച്ചിടുന്നു;-

Related Songs