Malayalam Hymn
Vereyilla ithupoloru snehithan
Vereyilla ithupoloru snehithan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വേറെയില്ല ഇതുപോലൊരു സ്നേഹിതൻ
യേശു മാത്രം എന്റെ ആത്മ സ്നേഹിതൻ
ഹല്ലേ....ലുയ്യാ ഹല്ലേ....ലുയ്യാ (4)
ഭാരങ്ങൾ ദുഃഖങ്ങൾ ഏറി എന്നാകിലും
ഹൃദയത്തിനുള്ളിലും നൊമ്പരമേറിയാൽ(2)
മകനേ നീ കരയേണ്ട ഭാരത്താൽ വലയേണ്ട
യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻ
യേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ
മകളെ നീ കരയേണ്ട ഭാരത്താൽ വലയേണ്ട
യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻ
യേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ;- വേറെയില്ല…
ഉള്ളം കലങ്ങുമ്പോൾ ചാരെ അണഞ്ഞിടും
സാന്ത്വന വചനങ്ങൾ ഹൃദയത്തിൽ ഓതിടും
ഉള്ളതുപോലെ എന്നെ മുഴുവനായ് അറിയുന്ന
യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻ
യേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ;- വേറെയില്ല…
ഹല്ലേ....ലുയ്യാ ഹല്ലേ....ലുയ്യാ(2)
ആരാ...ധന ആരാ...ധന(2)