Yeshu varunne ponneshu varunne

Malayalam Hymn

Yeshu varunne ponneshu varunne

Yeshu varunne ponneshu varunne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു വരുന്നേ പൊന്നേശു വരുന്നേ വരവിനായി തൻ വചനം പോൽ നീ ഒരുങ്ങിടുന്നുവോ 1 ഇവിടെ കയറി വരുവിനെന്ന ദൈവശബ്ദം കേൾ- പ്പതിനുവേണ്ടി ഉണർന്നു നീ ഒരുങ്ങിടുന്നുവോ;- 2 അംബരത്തിൻ ശക്തികൾ ഭ്രമിച്ചിടുന്നതാൽ അമ്പരപ്പിനാലീ ലോകം നടുങ്ങിടുന്നിതാ;- 3 നീക്കും ലോക വാഴ്ച യേശു രാജരാജനായ് സ്ഥാപിക്കും സ്വർഗ്ഗീയ വാഴ്ച തൻ വിശുദ്ധർക്കായി;- 4 മുൾമുടി അണിഞ്ഞു രക്തധാരിയായവൻ പൊൻ കിരീടം ചൂടി തേജപൂർണ്ണനായിതാ;- 5 ദൈവം തൻ വിശുദ്ധൻമാരിൻ കണ്ണുനീരെല്ലാം നീക്കിയേകും നിത്യജീവൻ എന്നെന്നേക്കുമായ്;- 6 ഹാ! സ്വർഗ്ഗീയ നാളതിൻ പ്രഭാതമായിതാ ഹായെൻ പ്രിയൻ വാനിൽ ദൂതസേനയോടിതാ;-

Related Songs